KeralaLatest NewsNews

സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും അയാളെ ഉടനെ പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്നും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കും. രാഷ്ട്രീയ-വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായതായും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button