തിരുവനന്തപുരം: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും തലസ്ഥാനത്തത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങൾ മുൻ നിർത്തിയുമാണ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കാനം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാനിലയും നിയമവാഴ്ചയും തകർന്നു എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും വ്യക്തമാക്കി.
കാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തെയും പരിഹസിച്ചു. മുസ്‌ലീം ലീഗ് അടക്കമുളള്ളവർ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങൾക്ക് ശക്തിപോരാ എന്ന് വിമർശിച്ചതിന്‍റെ അടിസ്ഥാനത്തിലാകാം അദ്ദേഹം കോഴിക്കോട് തന്നെ ഉപവാസം നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളൊന്നും ആരും മറന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുൾപ്പെടെയുള്ളവരുടെ വിമർശനം കണ്ടാൽ കുറ്റകൃത്യം നടക്കുന്നതിന് മുൻപ് പ്രതികൾ പിടിയിലാകണമായിരുന്നു എന്ന് തോന്നിപ്പോകുമെന്നും കാനം പരിഹസിച്ചു. എവിടെയാണ് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതെന്നുകൂടി കുറ്റപ്പെടുത്തുന്നവർ പറയണം. ആഭ്യന്തര വകുപ്പ് അടുത്തകാലത്ത് നടന്ന കുറ്റകൃത്യങ്ങളിലെല്ലാം മുഖം നോക്കാതെ നടപടിയെടുത്തു. അങ്ങനെയുള്ളപ്പോൾ സർക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും കാനം കൂട്ടിച്ചേർത്തു.
Post Your Comments