ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പടെ 29 നഗരങ്ങള്‍ തീവ്ര ഭൂകമ്പ മേഖലയെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ ഭൂകമ്പ പഠനകേന്ദ്രം നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. തീവ്രമേഖല, അതീവ തീവ്രമേഖല, എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണിവ.
ഡല്‍ഹി, പാട്‌ന, ശ്രീനഗര്‍, കൊഹിമ, ഷിംല, പുതുച്ചേരി ,എന്നിവയാണ് അതീവ ഭൂകമ്പ മേഖലയിലുള്ള പ്രധാന നഗരങ്ങള്‍.രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഭൂരിഭാഗവും അതീവ സാധ്യതാ ഭൂകമ്പ മേഖലകളായ അഞ്ചാം സോണില്‍ ഉള്‍പ്പെടുന്നവയാണ്. രണ്ടാം സോണാണ് ഏറ്റവും കുറവ് സാധ്യതാ മേഖല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്ത്യയിലെ നഗരങ്ങളെ ഭൂകമ്പ സാധ്യതയനുസരിച്ച് നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.
Post Your Comments