Latest NewsKeralaNews

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. വീട് ആക്രമിച്ചത് എട്ടംഗ സംഘമാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.

വെ​ള്ളി​യ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്, തി​രു​വ​ന​ന്ത​പു​രം മരുതുംകുഴിയിലു​ള്ള ബി​നീ​ഷി​ന്റെ വീ​ട് ആ​ക്ര​മി​ച്ച​ത്. വീ​ടി​നു പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു. അറസ്റ്റിലായവരെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button