കോഴിക്കോട്: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമൃഷ്ണന്‍. വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസില്ലായ്മയാണ്. ചോറ് ഇങ്ങും, കൂറ് അങ്ങും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ജനം അവജ്ഞയോടെ തള്ളും. തന്നോട് മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളും ഒട്ടേറെ പ്രശ്നങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ ഈ കാര്യങ്ങള്‍ ഒക്കെ പുറത്ത് പറയാന്‍ പാടുണ്ടോയെന്നും സ്പീക്കര്‍ ചോദിച്ചു. പദവിയില്‍ നിന്നൊഴിഞ്ഞാലും രഹസ്യം രഹസ്യമായി സൂക്ഷിക്കണമെന്നും, അവ പുറത്ത് പറയുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സ്പീക്കര്‍ പറഞ്ഞു.
Post Your Comments