ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടവിരുദ്ധമായ വിദേശയാത്രകള്‍ പുറത്ത്. ഈ യാത്രകള്‍ കൊണ്ട് 82 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്നാണ് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലുള്ളത്.
ചട്ടപ്രകാരം സൈനിക ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ഇളവും ലീവും നല്‍കുന്നത് ഇന്ത്യക്കകത്ത് നടത്തുന്ന യാത്രകള്‍ക്കാണ്. എന്നാല്‍ 2010 മുതല്‍ 2015 വരെ നടത്തിയ 49 വിദേശ യാത്രകള്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന് ചട്ടവിരുദ്ധമായി അനുവദിച്ചിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്.
Post Your Comments