ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി. “താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചുപോകുന്നു. അങ്ങനെ ഉണ്ടായെങ്കില്‍ പാകിസ്ഥാന് മാറ്റമുണ്ടായേനെ”. ഇങ്ങനെയാണ് കറാച്ചിക്കാരിയായ ഹിജാബ് അസിഫ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. കരള്‍ രോഗം ബാധിച്ച പാക് പൗരന് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കാന്‍ സുഷമ ഇടപെട്ട് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹിജെബിന്റെ പ്രതികരണം.
രോഗബാധിതനായ അബ്ബാസ് താഖ്വിക് തന്റെ അടിയന്തര തുടര്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്ന് സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ ആഭ്യര്‍ത്ഥിച്ചിരുന്നു. ഹിജാബിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമ ഇന്ത്യന്‍ വീസ അനുവദിക്കാന്‍ ഹൈക്കമ്മീഷണറോട് അവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments