തിരുവനന്തപുരം: ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനൊക്കെ സമരം ചെയ്തോ അതൊക്കെ ഇപ്പോള്‍ നടപ്പിലാക്കുന്ന രീതിയാണ് ഉള്ളത്. പണ്ട് എതിര്‍ത്ത കാര്യങ്ങളൊക്കെ ഇപ്പോള്‍ ഏറ്റെടുത്ത് നടത്തികൊടുക്കുന്നവരായി ഇടതുമുന്നണി അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ബാറുകളും ഷാപ്പുകളും മലര്‍ക്കെ തുറന്നുക്കൊണ്ടിരിക്കുകയാണ്. കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുക്കാതിരിക്കാന്‍ സമരം ചെയ്ത സിപിഎം ഇപ്പോള്‍ കൈവശ അവകാശം നല്കിയിരിക്കുന്നു. ജനങ്ങളെ വഞ്ചിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments