കൊച്ചി: മഹാരാജാസ് കോളെജ് ഗ്രൗണ്ട് വരെ ഓടിത്തുടങ്ങുമ്പോള്‍ കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുനഃപരിശോധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. പാലാരിവട്ടം-മഹാരാജാസ് റൂട്ടില്‍ അധികം വൈകാതെ മെട്രോ ഓടിതുടങ്ങുമെന്നാണ് വിവരം. ഇവിടെ മെട്രോ ഓടിതുടങ്ങിയാല്‍ നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന സൂചനയാണ് ഏലിയാസ് ജോർജ് നൽകിയത്.
നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോയുടെ സേവനമുള്ളത്. 40 രൂപയാണ് പാലാരിവട്ടം വരെയുള്ള നിരക്ക് . ആലുവ മുതല്‍ പാലാരിവട്ടം ഇടപ്പള്ളി വരെ സഞ്ചരിക്കാനും 40 രൂപയാണ്. പുതിയ മെട്രോ നയത്തിന് കേന്ദ്രം അംഗീകാരം നല്‍കുന്നതോടെ കാക്കനാടേക്കുള്ള മെട്രോ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments