Latest NewsKerala

ബീഹാറില്‍ ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് കുമ്മനം

തിരുവനന്തപുരം: ബീഹാറിലെ രാഷ്ട്രീയധ്രുവീകരണം ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എം പി വിരേന്ദ്രകുമാര്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകൂലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെഡിയു കേരള ഘടകത്തിലുണ്ട്. എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദര്‍ശവാന്മാരായ ജെഡിയു പ്രവര്‍ത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button