കോട്ടയം: നടന് ദിലീപ് കുമരകത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന ആരോപണം അന്വേഷിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദിലീപ് കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു. 2005ല്‍ ദിലീപ് വാങ്ങിയ സ്ഥലത്തെ സംബന്ധിച്ചാണ് ആരോപണമുയര്‍ന്നത്. പന്ത്രണ്ടാം ബ്ളോക്കിലുള്ള ഈ സ്ഥലത്തിനു സമീപത്തെ സര്‍ക്കാര്‍ ഭൂമി ദിലീപ് കൈയേറിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments