തിരുവനന്തപുരം: തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 813.66 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. ഈ തുക നാഷണൽ ഹൈവേ അതോറിറ്റി വകയിരുത്തിയിട്ടുണ്ട്. 18.6 കിലോമീറ്റർ ദൂരമാണ് പാതയ്ക്കുള്ളത്.
പാതയുടെ ഇരുവശത്തും സർവീസ് റോഡുകൾ നിർമിക്കും. 5.5 അടി വീതിയിലാണ് സർവീസ് റോഡുകൾ നിർമിക്കുക. 45 മീറ്ററാണ് മൊത്തം റോഡിനു നിശ്ചയിരിക്കുന്നത്. മുഴുപ്പിലങ്ങാട് മുതൽ ചൊക്ലി വരെയുള്ള ഭാഗത്തുള്ള ഭൂമി സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ചൊക്ലി, അഴിയൂർ, മാഹി തുടങ്ങിയ ഇടങ്ങളിൽ സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.
നാല് പാലങ്ങളും ഒരു റെയിൽവേ ഓവർ ബ്രിഡ്ജും പദ്ധതിയുടെ ഭാഗമായി നിർമിക്കും. മുപ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനം. പാതയുടെ നിർമാണ് സെപ്റ്റംബറിൽ ആരംഭിക്കും. കോണ്ക്രീറ്റിലാണ് പാതയുടെ നിർമാണം.
Post Your Comments