KeralaLatest NewsNews

സംസ്ഥാനത്ത് ആദ്യമായി അധ്യാപികമാര്‍ക്ക് ആര്‍ത്തവാവധി നല്‍കാന്‍ സ്‌കൂളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപികമാര്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നു. ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷനാണ് അധ്യാപികമാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഈ അവധി നല്‍കുമെന്ന് അറിയിച്ചത്.

1200 ഓളം സ്വകാര്യ-അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഈ സംഘടനയില്‍ ഉണ്ട്. സംഘടനയില്‍ അംഗമായിട്ടുള്ള ഈ സ്‌കൂളുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് നടപ്പിലാക്കണം. വിസമ്മതിയ്ക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ പറഞ്ഞു. അധ്യാപികമാര്‍ക്ക് ഇതു സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ സംഘടനയെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button