തിരുവനന്തപുരം: അവധിയെടുക്കുന്ന അധ്യാപകര്‍ അക്കാദമികവര്‍ഷാവസാനം ജോലിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ദീര്‍ഘകാല അവധിയെടുക്കുന്ന അധ്യാപകര്‍ ഇനി മാര്‍ച്ചില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. നേരത്തെ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അധ്യാപകര്‍ ഇത് പാലിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.
ദീര്‍ഘകാല അവധിയെടുക്കുന്നത് സംബന്ധിച്ച് ഏഴുവര്‍ഷംമുമ്പാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇങ്ങനെ അവധിയെടുക്കുന്ന അധ്യാപകര്‍ മാര്‍ച്ചില്‍ ജോലിയില്‍ പുനഃപ്രവേശിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. കൂടാതെ അധ്യാപകര്‍ക്ക് രണ്ടുമാസത്തെ അവധിക്കാലശമ്പളം നല്‍കുന്നതിനാല്‍ സര്‍ക്കാരിന് സാമ്പത്തികബുദ്ധിമുട്ടും നേരിടുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയോ അല്ലാതെയോ ചികിത്സയ്‌ക്കോ, ഉയര്‍ന്ന ജോലി തുടങ്ങി ആവശ്യങ്ങള്‍ക്ക് അവധിയെടുത്തശേഷം മടങ്ങിവരുന്ന അധ്യാപകരെ മാര്‍ച്ചില്‍ ജോലിയില്‍ ഇനി പ്രവേശിക്കുന്നതിന് വിലക്കും.
Post Your Comments