ആര്‍ത്തവകാലമെന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും അല്‍പം ക്ലേശമനുഭവിക്കുന്ന സമയമാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വെറുമൊരു പ്രക്രിയയായി കാണരുത്. ആര്‍ത്തവ സമയത്ത് ശരീരത്തിന് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പെട്ടന്നല്ല ആരംഭിക്കുന്നത്. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രം (പിഎംഎസ്) എന്ന അവസ്ഥ മുതല്‍ സ്ത്രീയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ കൂടെയുള്ളവര്‍ ശ്രദ്ധിക്കണം. ഈ സമയത്ത് ഉണ്ടാകുന്ന മൂഡുമാറ്റം വരെ ശരീരം ഇത്തരം അസ്വസ്തതകള്‍ ഉണ്ടാക്കുന്നതിന്‌റെ ലക്ഷണമാണ്. വൈകാരികമായി പെരുമാറുക, പെട്ടന്ന് ദേഷ്യം വരുക തുടങ്ങിയവയാണ് ഈ മൂഡുമാറ്റങ്ങളില്‍ ചിലത്. ഇതില്‍ പെട്ടന്നുണ്ടാകുന്നത് മിക്കവാറും ദേഷ്യമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഓരോരുത്തരിലും അതിന്‌റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.
ആര്‍ത്തവ ദിനങ്ങള്‍ക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുന്‍പാണ് പിഎംഎസ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ഇത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കാരണം. ഇത് ദൈനം ദിന ജീവിതത്തെ ബാധിക്കുന്നെന്ന പരാതി പറയുന്നവരും കുറവല്ല. ആര്‍ത്തവ ചക്രത്തിന്‌റെ 14ാം ദിനത്തോട് മുന്‍പുള്ള ദിവസങ്ങളാണ് പിഎംഎസ് ഉണ്ടാകാറുള്ളത്. ആളുകളുടെ ശരീര പ്രകൃതിയനുസരിച്ച് പിഎംഎസ് കൊണ്ടുള്ള ക്ലേശങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും. സ്തനങ്ങളില്‍ വേദന, ക്ഷീണം, നടുവ് വേദന, ശരീരത്തിന് ആകെ തളര്‍ച്ച എന്നിവയാണ് ശാരീരിക ലക്ഷണങ്ങള്‍. ഈ സമയത്ത് കാര്യമില്ലാതെ ദേഷ്യപ്പെടുക, സങ്കടം വരിക, വിഷാദാവസ്ഥയിലേക്ക് പോകുക എന്നിവയും സ്ത്രീകളില്‍ കണ്ടു വരുന്നു. ഇത് ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് പറയുന്നവരും കുറവല്ല. അതിനാല്‍ തന്നെ അവളിലെ മാറ്റങ്ങള്‍ക്ക് കാരണം ഇവയെന്ന് തിരിച്ചറിഞ്ഞ് ക്ഷമയോടെ സ്‌നേഹപൂര്‍വ്വം പരിചരണം നല്‍കാന്‍ ഭര്‍ത്താക്കന്മാരും മറക്കരുത്.
Post Your Comments