Latest NewsWomen

സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസവസ്തുക്കള്‍ പെണ്‍കുട്ടികളില്‍ ആര്‍ത്തവം വേഗത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ചര്‍മ്മത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ നാച്ചുറല്‍ ഹോര്‍മോണുകളുമായ് കൂടിക്കലര്‍ന്ന് ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ട്

സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസ വസ്തുക്കള്‍ നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് ശാസ്ത്രലോകം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയപ പഠനത്തിലാണ് സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ടൂത്ത് പേസ്റ്റിലു അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ പെണ്‍കുട്ടികളില്‍ നേരത്തെ ആര്‍ത്തവം ആരംഭിക്കുന്നതിനു കാരണമായേക്കാം എന്ന് കണ്ടത്തിയത്.

ഗര്‍ഭം ധരിച്ച സമയത്ത് അമ്മമാരില്‍ ഉയര്‍ന്ന അളവില്‍ Diethyl phthalate, Triclosan എന്നീ കെമിക്കലുകള്‍ ഉണ്ടെങ്കില്‍ അവരുടെ പെണ്‍മക്കള്‍ക്ക് ചെറുപ്രായത്തില്‍ത്തന്നെ ആര്‍ത്തവം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. കോസ്മെറ്റിക്‌സുകളിലും പെര്‍ഫ്യൂംകളിലും അടങ്ങിയിരിക്കുന്നവയാണ് Diethyl phthalate. ഹാന്‍ഡ്വാഷില്‍ ഉപയോഗിക്കുന്ന Triclosan 2017 മുതല്‍ അമേരിക്കയില്‍ നിരോധിച്ച വസ്തുവാണ്. ടൂത്ത് പേസ്റ്റികളില്‍ ഇപ്പോഴും ഇവയുടെ സാന്നിധ്യം ഉണ്ട്. ചര്‍മ്മത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ നാച്ചുറല്‍ ഹോര്‍മോണുകളുമായ് കൂടിക്കലര്‍ന്ന് ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

സെന്റര്‍ ഫോര്‍ ഹെല്‍ത്ത് അസ്സെസ്‌മെന്റ് ഓഫ് മദേഴ്‌സ് ആന്‍ഡ് ചില്‍ഡ്രന്‍ ഓഫ് സലിനാസ് (CHAMACOS) 1999 മുതല്‍ 2000 വരെ കാലിഫോര്‍ണിയയിലെ സലിനാസ് വാലിയില്‍ ഫാര്‍മുകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു. രാസവളത്തിന്റെ ഉപയോഗം കുട്ടികളുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിച്ചത്. ഒമ്പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള 159 ആണ്‍കുട്ടികളെയും 179 പെണ്‍കുട്ടികളെയും ആണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 90 ശതമാനം അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രാസവസ്തു സാന്നിധ്യം കൂടിയ അളവില്‍ കണ്ടെത്തിയിരുന്നു.  മാത്രമല്ല, ഗര്‍ഭിണിയായ അമ്മയുടെ ശരീരത്തിലെ Diethyl phthalate, Triclosan എത്ര കൂടുന്നുവോ അത്രയും ജനിക്കുന്ന കുട്ടികള്‍ക്ക് നേരത്തെ ആര്‍ത്തവം ആരംഭിക്കുന്നതിനു സാധ്യതയേറുന്നു. parabens ന്റെ സാന്നിധ്യം കൂടുന്നതും പെണ്‍കുട്ടികളില്‍ നേരത്തെയുള്ള ആര്‍ത്തവ സാധ്യത കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button