KeralaLatest News

ആര്‍ത്തവവും അമ്പലത്തിലെ പ്രവേശനവും സംബന്ധിച്ച് സമൂഹ മാധ്യമത്തില്‍ വന്ന വീഡിയോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ ഭൂരിഭാഗം പേരും വിധിയെ എതിര്‍ത്തുകൊണ്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ആര്‍ത്തവവുമായി ബന്ധപ്പെട്ട് കാര്‍ഡിയോളജിസ്റ്റ് പങ്കു വയ്ച്ച വീഡിയോ. എന്നാല്‍ ഡോ.ഷിനു ശ്യാമളന്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചൂടു പിടിച്ച ചര്‍ച്ചയായി മാറുന്നത്. .

‘സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയാല്‍ അവര്‍ക്ക് എന്‍ഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കല്‍ പുസ്തകത്തിലും പറയുന്നില്ല’. ‘ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ആത്മീയത പ്രചരിപ്പിക്കാന്‍ പറഞ്ഞത് ഒട്ടും ശരിയായില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനമാണ് എംബിബിഎസ് എന്ന് പറയുന്നത്. അത് വിശ്വാസങ്ങള്‍ക്ക് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ ചേര്‍ത്ത് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഡോ. ഷിനു ശ്യാമളന്‍ പറഞ്ഞു. .

ഡോ.ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് വീഡിയോ .

https://www.facebook.com/Shinuz/videos/10215032850192671/

shortlink

Related Articles

Post Your Comments

Related Articles


Back to top button