ഹൈദരാബാദ്: ശിശുമരണങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹോമം നടത്തിയത്. 18,000 കിടക്കകളുള്ള ആശുപത്രിയില്‍ മിക്കപ്പോഴും ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ രോഗികളുണ്ടാകാറുണ്ട്. ഇതിനിടെ നിരവധി നവജാതശിശുക്കള്‍ മരിച്ച സംഭവങ്ങളുണ്ടായതോടെയാണ് ഹോമം നടത്താന്‍ തീരുമാനിച്ചത്.
ഗര്‍ഭിണികള്‍ക്കും പിറക്കാനിരിക്കുന്ന ശിശുക്കള്‍ക്കും ‘അഭിവൃദ്ധി’ ഉണ്ടാകാനാണ് ആശുപത്രി അധികൃതരുടെ അനുമതിയോടെ ഹോമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ഹോമം. ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും ദൈവാനുഗ്രഹം ലഭിക്കാനാണ് ഹോമം നടത്തിയതെന്ന് ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments