Latest NewsKeralaNews

ബി ഡി ജെ എസുമായി സഹകരിക്കുന്നതിനെപ്പറ്റി എം എം ഹസൻ

തിരുവനന്തപുരം: ബിജെപി അഴിമതിയിൽപ്പെട്ട സാഹചര്യത്തിൽ അവരുമായുള്ള ബന്ധം വേർപെടുത്താൻ ബിഡിജെഎസ് തയാറായാൽ അവരുമായി യു ഡി എഫ് സഹകരിക്കുന്നതിനെക്കുറിച്ചു ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ബിഡിജെഎസിനെതിരെയുള്ള പഴയ സമീപനത്തെക്കുറിച്ചു ചോദിച്ചപ്പോൾ സാങ്കൽപ്പികമായ ചോദ്യത്തിനു സാധിക്കാവുന്ന മറുപടിയാണു നൽകിയതെന്നു ഹസൻ പ്രതികരിച്ചു.

അവരുടെ മുന്നിൽ വാതിലടച്ചുവെന്ന നിലയില്ലെന്നാണ് പറഞ്ഞത് എന്ന് ഹസൻ പറഞ്ഞു.മതേതര ജനാധിപത്യ കൂട്ടായ്മയ്ക്കു തയാറായിവരുന്ന ആരുമായും അതിനു കോൺഗ്രസ് സന്നദ്ധമാണ്.ജനതാദൾ യു, യു ഡി എഫ് വിടുന്നതിനെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button