ഭോപ്പാൽ: നർമ്മദ തീരത്തെ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ മേധാപട്കർ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. ജൂലൈ 27 വ്യാഴാഴ്ച ബഡ്വാനിയിലെ രാജ്ഘട്ടിലാണ് സമരം ആരംഭിക്കുന്നത് . ജൂലൈ 31ന് മുമ്പ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണമെന്ന് ഗ്രാമവാസികൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കോടതി ഉത്തരവുണ്ട്.
അതേസമയം പുനരധിവാസ കേന്ദ്രങ്ങളായി തകര ഷീറ്റുകൾ മേഞ്ഞ രണ്ട് മുറികളുടെ നിർമാണം മാത്രമാണ് സർക്കാർ പൂർത്തികരിച്ചിരിക്കതെന്നാണ് ആരോപണം. കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സമരമെന്ന് മേധ വ്യക്തമാക്കി.
Post Your Comments