Latest NewsKeralaIndia

സിൽവർലൈൻ വിരുദ്ധ സമരത്തിന് പിന്തുണ : കോഴിക്കോട് സത്യാഗ്രഹ സമരവേദിയിൽ മേധാ പട്കറും

കോഴിക്കോട്: സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കോഴിക്കോട് കാട്ടിൽ പീടിക വെങ്ങളം കെ റെയിൽ പ്രതിരോധ സമിതിയുടെ സത്യഗ്രഹ സമര വേദിയിൽ മേധാപട്കർ എത്തിച്ചേരും. ഞായറാഴ്ച രാവിലെ എട്ടരയ്ക്കാണ് മേധ സദസ്സിലെത്തുക.

 

ബിസിനസ്സിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്നവർ നടത്തുന്ന പ്രതിരോധ സമരമാണ് കെ റെയിലിനെതിരെ നടക്കുന്നതെന്ന് വെങ്ങളത്തെ സമരസമിതി ചെയർമാൻ ആയ ടി ഇസ്മയിൽ വ്യക്തമാക്കി.’എല്ലാം ജനത്തിനറിയാം’ എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പറച്ചിൽ. എന്നാൽ, സത്യത്തിൽ ജനങ്ങൾക്ക് ഈ പദ്ധതിയെ കുറിച്ച് ഒന്നുമറിയില്ല. എന്തെങ്കിലുമൊക്കെ കാര്യങ്ങൾ മനസ്സിലായവർ ഈ പദ്ധതി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്ല് പറിച്ചെറിയും, പല്ലു തെറിക്കും എന്നൊക്കെയുള്ളത് രാഷ്ട്രീയ പിടിവലിയുടെ ഭാഗമായി നടത്തുന്ന പ്രോപഗാൻഡ സ്റ്റണ്ട് പ്രസ്താവനയാണ്. സമരസമിതിയിൽ നിരവധി പേരുണ്ട്, അവരെല്ലാം പല രാഷ്ട്രീയ പെട്ടവരാണെന്നും ഇസ്മായിൽ ചൂണ്ടിക്കാട്ടി. 2020 ഒക്ടോബർ 2 മുതൽ, 464 ദിവസമായി കാട്ടിൽ പീടികയിൽ സമരസമിതി സത്യാഗ്രഹം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button