Latest NewsKeralaNewsWomen

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്‌, ശ്രദ്ധ എന്നീ പേരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍, തെരഞ്ഞെടുത്ത എഴുപത് പഞ്ചായത്തുകളിലെ 350 വാര്‍ഡില്‍ കൈത്താങ്ങ്‌ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങളും തടയുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ, ജനമൈത്രി പോലീസ്, ആശ വര്‍ക്കര്‍മാര്‍, യുവജന ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും കര്‍മസേന രൂപീകരിക്കും. ലഹരിയ്ക്ക് അടിമപ്പെട്ട കുടുംബങ്ങള്‍, ശിഥിലമായ കുടുംബങ്ങള്‍ തുടങ്ങിയവ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയാണ് കര്‍മ സേനയുടെ ചുമതല. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് അവസാന വാരം നടക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ‘ശ്രദ്ധ’ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button