റൂയിലി: ടൂർ പോയപ്പോൾ കൗതുകം തോന്നി ഒരു കടയിൽ നിന്ന് വള ധരിക്കുന്നതിനിടയിൽ അതിന്റെ വില കേട്ട് ഞെട്ടി വെപ്രാളത്തിനിടെ വള പൊട്ടി. ഇതോടെ യുവതി ബോധം കെട്ട് താഴെ വീണു. വെപ്രാളത്തിനിടയിൽ സംഭവിച്ച ചെറിയൊരു പിശകിന് ഇപ്പോൾ ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയാണ് യുവതിക്ക്. വളയുടെ ഭംഗി കണ്ടു അത് ധരിക്കുന്നതിനിടെ കടക്കാരോട് വില ചോദിച്ചതാണ് ഇവർക്ക് വിനയായത്. 44000 ഡോളർ (ഏകദേശം28 ലക്ഷം രൂപ) വില വരുമെന്ന് കേട്ടതോടെ വെപ്രാളത്തിൽ വള അഴിക്കുകയും അത് പൊട്ടുകയുമായിരുന്നു.
വളയുടെ വില നഷ്ടപരിഹാരമായി കൊടുക്കണമെന്നോർത്തപ്പോൾ യുവതി ബോധം കേട്ട് വീഴുകയും ചെയ്തു. റിലാക്സാകാൻ കടക്കാർ പറഞ്ഞെങ്കിലും യുവതി ടെൻഷനടിച്ച് ബോധം കെടുകയായിരുന്നു. നഷ്ടപരിഹാരമായി 25,000 ഡോളർ (ഏകദേശം 16 ലക്ഷം) നൽകി കേസ് ഒത്തു തീർപ്പാക്കാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യിൽ 1500 ഡോളർ (96,000 രൂപ ) മാത്രമാണുള്ളതെന്ന് യുവതി പറഞ്ഞു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണയിലാണ്. ജിയാങ്ക്സി സ്വദേശിക്കാണ് ദാരുണാനുഭവമുണ്ടായത്. വീഡിയോ കാണാം:
Post Your Comments