റിയാദ് : സൗദിയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടിൽ കോയട്ടിയുടെ മകനും റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന ഇർഫാൻ അഹമ്മദ് (29) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
Also read : യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു
നസീമിലെ മുറിയിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് എത്തിയ ഇർഫാൻ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. നസീമിലെ അൽജസീറ ആശുപത്രിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വിവാഹം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂ. ഭാര്യ: ഒറ്റയിൽ മിഷാഹിൽ. സഹോദരങ്ങൾ: നിസാഫ്, ഫാത്തിമ, നൂറ.
Post Your Comments