തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പി.ടി. ഉഷയോട് വിശദീകരണം തേടുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിനെ തെരെഞ്ഞടുത്ത സെലക്ഷൻ കമ്മിറ്റി അംഗംമായിരുന്നു പി.ടി. ഉഷ. മികച്ച പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കിയത് ഗൗരവമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. ഭാവി പ്രതീക്ഷയായ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവികാരം മാനിച്ച് നീതിയോടെ പ്രവർത്തിക്കാൻ കേന്ദ്രം നിലപാട് എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments