KeralaLatest NewsNews

‘പി.ടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ…’: എളമരം കരീമിനെ പരിഹസിച്ച് സന്ദീപ് വാര്യർ

കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് കൃത്യ മറുപടി നൽകി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. പി.ടി ഉഷക്ക് രാജ്യസഭാംഗമാവാൻ കരീമിനേക്കാൾ യോഗ്യതയുണ്ടെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പി.ടി ഉഷ, ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച്‌ വഞ്ചിച്ച ചരിത്രമല്ല പി.ടി ഉഷക്കുള്ളതെന്നും, ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ് അവർക്ക് പറയാനുള്ളതെന്നും സന്ദീപ് വ്യക്തമാക്കുന്നു. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പി.ടി ഉഷയുടെ യോഗ്യത അളക്കുന്നതെന്ന് കരീമിനെ ഉന്നം വെച്ച് സന്ദീപ് പറഞ്ഞു.

‘ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’, പി.ടി ഉഷയെ ലക്ഷ്യം വെച്ച് കരീം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ . എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു . എളമരം കരീം , ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം . തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച്‌ വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ് . സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button