KeralaLatest NewsNews

ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യൻ ഒളിംമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാണ് അദ്ദേഹം പി ടി ഉഷയെ അഭിനന്ദിച്ചത്. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്

ഒളിംമ്പിക്‌സ് മേളയിൽ രാജ്യത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ പി ടി ഉഷയുടെ സ്ഥാനലബ്ധി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്‌സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലയ്ക്ക് പുത്തൻ ഉണർവാകുന്നതാവും ഈ തീരുമാനമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button