KeralaLatest NewsNews

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരായ പരാമര്‍ശത്തില്‍ പി ടി ഉഷയ്‌ക്കെതിരെ മന്ത്രി ഡോ. ആര്‍ ബിന്ദു. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയുടെ പരാമര്‍ശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു.

Read Also: ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞു: 34കാരി ഫാനിൽ തൂങ്ങി മരിച്ചു

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകള്‍ അവര്‍ തിരുത്തണമെന്ന് മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് പുതുതലമുറ പെണ്‍കുട്ടികള്‍ കടന്നുവരുന്നത്. ആ പ്രയാസം കരിയറില്‍ അനുഭവിച്ച ശ്രീമതി. ഉഷ അവര്‍ക്ക് നല്‍കുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാണ് എന്നത് അതിശയകരമാണ്.

Read Also: രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്: മന്ത്രി ആര്‍ ബിന്ദു

‘ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയില്‍ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന നീതി ഇരകളാക്കപ്പെട്ടവര്‍ക്ക് ഉറപ്പാക്കാന്‍ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ശ്രീമതി ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട്’. മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button