ബുധനാഴ്ച നടത്താനിരുന്ന പിഡിപിയുടെ സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ് പ്രസിഡന്റ് സുബൈര്‍ സ്വലാഹി അറിയിച്ചു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പിഡിപി ബുധനാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.
Post Your Comments