
മനാമ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവധിക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ മലയാളി യുവാവ് മനാമയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ തോപ്പില്‍തറ വടക്കേതില്‍ അശോകന്റെ മകന്‍ സുരേന്ദ്രന്‍ (38) ആണ് മരിച്ചത്. നാട്ടിലേയ്ക്ക് തിരിക്കാനായി സുഹൃത്തുക്കളുമൊത്ത് താമസ സ്ഥലത്ത് ലഗേജ് പായ്ക്ക് ചെയ്യുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Post Your Comments