അജ്‌മാൻ : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന 1652 പേരിൽ നിന്ന് അജ്‌മാൻ പോലീസ് പിഴ ഈടാക്കി. കൂടുതൽ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്ന് അജ്മാന്‍ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സൈഫ് അബ്ദുള്ള അല്‍ ഫലസി പറഞ്ഞു. കൂടുതൽ ആളുകളും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാറുണ്ടെന്നും ഇത് അവരുടെ ജീവന് തന്നെ ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ 89 ആം ആർട്ടിക്കിൾ പ്രകാരമാണ് ഇത്തരമൊരു നടപടിയെന്നും 200 ദിർഹമാണ് പിഴയെന്നും സൈഫ് അബ്ദുള്ള അല്‍ ഫലസി പറഞ്ഞു. എന്നാൽ ജൂലൈ ഒന്ന് മുതൽ 13 വരെ കുറ്റം ചെയ്‌തവർ 400 ദിർഹം പിഴയടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments