നിലവിലുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരമില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം കോഴ്സുകള്‍ക്ക് കൂടുതല്‍ ആധികാരികത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരടു ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കാം.
മൂക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ വരെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. നാക് നിലവാരനിര്‍ണയത്തില്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഈ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്താം. ഓണ്‍ലൈന്‍ പരീക്ഷ നടക്കുമ്പോള്‍, തല്‍സമയ ഓഡിയോ/വീഡിയോ മേല്‍നോട്ടമുണ്ടാവും. എന്നാല്‍, മെഡിസിന്‍, ഫാര്‍മസി, തുടങ്ങിയ മേഖലകളില്‍ ഇത്തരത്തിലുള്ള പഠനം സാധ്യമാവാന്‍ ഇനിയും കുറേനാള്‍ കാത്തിരിക്കേണ്ടി വരും.
Post Your Comments