Latest NewsIndiaNews

വിടവാങ്ങൽ പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച പ്രണബ് മുഖർജി ഒരുപാട് നേതാക്കളെ ഓർക്കുന്നതിങ്ങനെ

ന്യൂഡൽഹി: വിടവാങ്ങൽ പ്രസംഗത്തിൽ നരേന്ദ്രമോദിയുമായുള്ള ഊഷ്മളബന്ധത്തെ അനുസ്‌മരിച്ച് രാഷ്‌ട്രപതി പ്രണബ് മുഖർജി. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മോദിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഗുണകരമായെന്നും മോദി രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രണബ് മുഖർജി വ്യക്തമാക്കി.

ഇത്രയും കാലത്തെ തന്റെ പാര്‍ലമെന്റ് ജീവിതത്തില്‍ തലപ്പൊക്കമുള്ള ഒട്ടേറെ നേതാക്കളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പ്രണബ് മുഖർജി പറഞ്ഞു. തന്റെ രാഷ്ട്രീയജീവിതത്തിന് തണലായത് ഇന്ദിരാഗാന്ധിയായിരുന്നു. ഉജ്ജ്വല വ്യക്തിത്വമായി ഇന്ദിരയെ വളര്‍ത്തിയത് അവരുടെ ദൃഢനിശ്ചയം, ചിന്താവ്യക്തത, ധൈര്യപൂര്‍വമുള്ള നടപടികള്‍ എന്നിവയാണ്. സോണിയാഗാന്ധിയുടെ പിന്തുണ, പി.വി. നരസിംഹറാവുവിന്റെ ബുദ്ധി, വാജ്‌പേയിയുടെ പ്രഭാഷണചാതുരി, ഇന്ദ്രജിത് ഗുപ്തയുടെ തീക്ഷ്ണമായ പ്രത്യുത്തരങ്ങള്‍, ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ശാന്തസാന്നിധ്യം, മധുലിമായെയുടെ പരാമര്‍ശങ്ങള്‍, ഹിരണ്‍ മുഖര്‍ജിയുടെ കാവ്യാത്മക ചര്‍ച്ചകള്‍, എല്‍.കെ. അദ്വാനിയുടെ പക്വമായ ഉപദേശങ്ങള്‍ എന്നിവ മറക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button