ന്യൂഡൽഹി: വനിതാ ലോകകപ്പിലെ ടീമംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കുമെന്നും ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വനിതാ ലോകകപ്പിലെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ചത്.
ടീമിന്‍റെ പ്രകടനം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ പുതിയ മാനങ്ങളിലെത്തിച്ചിരിക്കുകയാണെന്ന് വിരേന്ദര്‍ സെവാഗ് ട്വിറ്ററിൽ കുറിച്ചു. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചതെന്നും എന്നാല്‍ ചിലത് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കുകയാണ് വേണ്ടതെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.
Post Your Comments