YouthCricketKeralaLatest NewsMenFootballWomenTennisSportsLife StyleHealth & Fitness

കേരളത്തിലെ കായിക വിദ്യാഭ്യാസം

കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ.

എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ ആളുകള്‍ക്ക് നിരവധി സാധ്യതകളാണ് ഉള്ളത്. ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് മാനേജ്‌മന്റ്‌, സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ മാനേജ്‌മന്റ്‌, പി ആര്‍ ആന്‍ഡ്‌ കമ്മ്യൂണി ക്കേഷന്‍, ഗെയിമുകളുടെ വിജയകരമായ നടത്തിപ്പ് തുടങ്ങിയ മേഖലകളിലെല്ലാം ധാരാളം ജോലി സാധ്യതകളാണ് ഉള്ളത്. ഇവയ്ക്ക് പുറമേ, ഇവന്റ് മാനേജര്‍, അത്ലറ്റിക് ഡയറക് ര്‍ ഇങ്ങനെ പോവുന്നു തൊഴിലവസരങ്ങളുടെ നിര.

ഇങ്ങനെ സ്പോര്‍ട്ട്സ് രംഗത്തുണ്ടാവുന്ന ഈ വളര്‍ച്ച സാമ്പത്തിക നേട്ടത്തിനൊപ്പം, വിവിധ മേഖലകളിലെ വികസനത്തിനും കാരണമാവുന്നു. ഇത്തരത്തിലൊരു രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ മേഖലയ്ക്ക് ഉണ്ടാവാന്‍ പോവുന്ന മാറ്റം വളരെ വലുത് തന്നെയായിരിക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button