സൈബര്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്ന് അധികമാരും കേട്ടിട്ടുണ്ടാവില്ലല്ലേ. സൈബര്‍ അപകട ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഉപയോഗ പ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് സൈബര്‍ ഇന്‍ഷുറന്‍സ്. ഇത് പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഫസ്റ്റ് പാര്‍ട്ടി, തേര്‍ഡ് പാര്‍ട്ടി റിസ്ക്കുകളാണ്. ഇതുവഴി, സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷിത്വതം ലഭിക്കും.
ഇത് കൂടാതെ, ഭരണപരമായ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ചെലവുകളും വിവര സംരക്ഷണ നിയന്ത്രണ ഏജന്‍സികള്‍ ചുമത്തുന്ന പിഴയും ഇവര്‍ തന്നെ അടച്ചിരിക്കും. മാത്രമല്ല, സല്‍പ്പേര് കാത്തുസൂക്ഷിക്കാനുള്ള തുകയും ഈ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കിയിരിക്കും.
ഇതുവഴി, നെറ്റ്‌വര്‍ക്ക് തടസം മൂലമുള്ള പ്രശ്നങ്ങള്‍ക്കും, തട്ടിപ്പുമായി ബന്ധപ്പെട്ട ചെലവുകളും ഇല്ലാതാവും. സൈബര്‍ പോളിസിയില്‍ കവറേജ് ലഭിക്കുന്നത് എന്തിനൊക്കെയാണെന്ന് ഇന്ന് തന്നെ കണ്ടെത്തി പുതിയ മാറ്റങ്ങളുടെ ഭാഗമായി മാറാം.
Post Your Comments