ലാഹോർ: പഞ്ചാബ് പ്രൊവിൻസ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം സമീപം ചാവേർ സ്ഫോടനം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരിക്കേറ്റു.
പഞ്ചാബ് പ്രൊവിൻസ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപമായിരുന്നു ചാവേർ ബോംബ് ആക്രമണം. പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ഷരിഫിന്റെ വീടിനു സമീപമാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ഷഹബാസ് ഷരിഫ് വീട്ടിൽ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. പോലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലാഹോർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
Post Your Comments