Latest NewsGulf

നഗ്നചിത്രം പ്രചരിക്കുമെന്ന് ഭീഷണി: യുവാവിന് കഠിന തടവ്

അബുദാബി: യുവതിയുടെ നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കഠിന തടവ്. സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് യുവാവിനാണ് നാലുവര്‍ഷം തടവ് വിധിച്ചത്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട മെറോക്കന്‍ യുവതിയുടെ നഗ്നച്ചിത്രമാണ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഓണ്‍ലൈന്‍ സൗഹൃദം വിവാഹ ആലോചനവരെ എത്തിയിരുന്നു. പിതാവ് വിവാഹത്തിന് അനുമതി നല്‍കിയെന്ന് അറിയതിനെതുടര്‍ന്ന് അബുദാബിയിലേക്ക് യുവതിക്ക് വരാന്‍ യുവാവ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

യുവതി തന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചത്. വിവാഹം ഔദ്യോഗികമാക്കാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ യുവതി വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ് ഭീഷണി ഉണ്ടായത്. യുവതിക്കും ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button