കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്.
ഇതിനുപുറമെ, അണ്‍എയ്‌ഡഡ് മേഖലകളില്‍ 1666 സ്കൂളുകള്‍ക്ക് അംഗീകാരമില്ല. കൂടാതെ, സൗചന്യമായുള്ള യൂണിഫോം ആണ്‍കുട്ടികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഇതുവരെയുള്ള കണ്ടെത്തലിന് കടുത്ത വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. സൗചന്യ നിര്‍ബന്ധിത വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ അവകാശ നിയമം വേണ്ടവിധം നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന പൊതുവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments