പജെറോ പ്രേമികൾക്കൊരു സന്തോഷ വാർത്ത. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിട്‌സുബിഷി ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ഭാഗമായി പജെറോ സ്‌പോര്‍ട്ടിന്റെ വിലകുറച്ചു. സ്‌പോര്‍ട്ട് യൂട്ടിലിറ്റി ശ്രേണിയിൽ പെടുന്ന പജെറോ സ്‌പോര്‍ട്ടിന് 1.04 ലക്ഷം രൂപയാണ് കമ്പനി കുറച്ചത്.
ഇതിന്റെ ഭാഗമായി ബേസ് വേരിയന്റ് പജെറോ സ്‌പോര്‍ട്ട് ടൂ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് 26.64 ലക്ഷം രൂപയ്ക്കും ടോപ് സ്‌പെക്ക് പജെറോ സ്‌പോര്‍ട്ട് ആള്‍വീല്‍ ഡ്രൈവ് സ്‌പെഷ്യല്‍ എഡിഷന്‍ 27.54 ലക്ഷം രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം. ജിഎസ്ടി നിലവിൽ വന്നതോടെ പജെറോയുടെ മുഖ്യ എതിരാളികളായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു എം യു- എക്സ് (MU-X), ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയുടെ വില നേരത്തെ കുറച്ചിരുന്നു.
ഇന്ത്യയിൽ മിട്‌സുബിഷിയെ പിടിച്ച് നിർത്തിയ മോഡലുകളിൽ ഒന്നാണ് പജെറോ. 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 178 ബിഎച്ച്പി കരുത്തും 350 എന്‍എം (ഓട്ടോമാറ്റിക്ക്), 400 എന്‍എം (മാനുവല്‍) ടോര്‍ക്കും നൽകിയാണ് നിരത്തിൽ ഇവനെ കരുത്തനാക്കുന്നത്.
Post Your Comments