Latest NewsKeralaNews

പ്രമുഖ വ്യവസായി റബീയുള്ള അജ്ഞാതവാസം അവസാനിപ്പിച്ചു : താന്‍ ഇത്രയും കാലം എവിടെയായിരുന്നു എന്നതിനെ കുറിച്ച് റബീയുള്ള പ്രതികരിയ്ക്കുന്നു

 

തിരുവനന്തപുരം: പ്രവാസലോകത്തെ ഏറെ അമ്പരിപ്പിച്ച ഒന്നായിരുന്നു പ്രമുഖ വ്യവസായിയും പൊതുപ്രവര്‍ത്തകനുമായിരുന്ന റബീയുള്ളയുടെ അജ്ഞാതവാസം. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് അറിയുമായിരുന്നില്ല. എന്നാല്‍ ദീര്‍ഘകാലത്തെ അജ്ഞാതവാസത്തിന് ശേഷം പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.ടി റബീയുള്ള ഫേസ്ബുക്കിലൂടെ രംഗത്തെത്തി. താന്‍ ചികിത്സയില്‍ ആയിരുന്നെന്നും അതുകൊണ്ടാണ് പൊതുസമൂഹത്തില്‍ നിന്ന് ഇതുവരെ ഒഴിഞ്ഞുനിന്നതെന്നും റബീയുള്ള പറഞ്ഞു. ഇപ്പോള്‍ താന്‍ മലപ്പുറത്തെ കോഡൂരിലെ വീട്ടിലാണ് ഉള്ളതെന്നും ചികിത്സയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ ഗള്‍ഫിലേക്ക് തിരിച്ചെത്തുമെന്നും റബിയുള്ള പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോയിലൂടെ റബീയുള്ള പറയുന്നു

എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും.

ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താല്‍ക്കാലിക അവധി നല്‍കി ചെറിയ ഒരു ചികിത്സയില്‍ ആയിരുന്നു. ഇപ്പോള്‍ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത് ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തില്‍ ആണ്. കുറച്ചു നാള്‍ കൂടി വിശ്രമം ആവശ്യമാണ്.
പൊതുരംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍കേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്നേഹം മനസ്സിലാക്കിത്തരാന്‍ അത് കാരണമായതില്‍ സന്തോഷം ഉണ്ട്. ദൈവത്തിനു സ്തുതി. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും പിന്തുണയും അഭ്യര്‍ഥിക്കുന്നു.

മാസങ്ങളായി പുറംലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു റാബിയുള്ള. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു അദ്ദേഹം എവിടെയായിരുന്നെന്ന്. ഇക്കാര്യം ചില മാധ്യമങ്ങളിലും നിറഞ്ഞതോടെ അദ്ദേഹത്തോട് അടുപ്പമുള്ളവരും ആശങ്കയിലായി. ഇതോടെയാണ് റാബിയുള്ള ഫേസ്ബുക്കില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button