വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക . അബൂബക്കര്‍ അല്‍-ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് അമേരിക്ക. അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ മേധാവി ജിം മാറ്റിസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ബാഗ്ദാദിയുടെ മരണം തങ്ങള്‍ ഉറപ്പാക്കുന്നതു വരെ അയാള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്ന് ജിം മാറ്റിസ് അറിയിച്ചു.
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഐസിസ് തന്നെയാണ് കഴിഞ്ഞ മെയില്‍ പുറത്തു വിട്ടത്. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ടാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ ആര്‍മിയും അടുത്തിടെ പ്രതികരിച്ചിരുന്നു.
അതേ സമയം, പാകിസ്ഥാന് നല്‍കി വരുന്ന ധനസഹായം ഇനി മുതല്‍ നല്‍കില്ലെന്ന് അമേരിക്ക അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയമായതിനെ തുടര്‍ന്നാണിത്. ഏകദേശം അഞ്ച് കോടി അമേരിക്കന്‍ ഡോളര്‍ വരുമിത്. അഫ്ഗാനിസ്ഥാനില്‍ ഭീകരതാണ്ഡവമാടുന്ന താലിബാനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ലെന്നും അമേരിക്ക ആരോപിച്ചു.
അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ ധനസഹായം കൊടുക്കുന്ന രാജ്യം പാകിസ്ഥാനാണ്. വിദേശത്ത് അവിചാരിചാരിതമായി ഉണ്ടാകുന്ന അപകടങ്ങളും ദുരന്തങ്ങളും ഉള്‍പ്പെടെ നേരിടുന്നതിനായി 600 കോടി രൂപയോളം പാകിസ്ഥാന് അമേരിക്കയില്‍ നിന്നും ലഭിച്ചുവരുന്നുണ്ട്. ഈ സംഖ്യ പാകിസ്ഥാന്‍ കേന്ദ്രീകൃതമായ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാനും പാക് മണ്ണില്‍ തങ്ങളുടെ പ്രത്യേക താല്‍പര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായിരുന്നു അമരിക്ക ലക്ഷ്യം വച്ചിരുന്നത്.
Post Your Comments