
ആധുനിക സാങ്കേതിക യുഗത്തിന്റെ സംഭാവനയാണ് നാം സോഷ്യല്‍ മീഡിയകളില്‍ ഉപയോഗിക്കുന്നത് എന്നാണ് നാം ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇങ്ങനെ കരുതിയവര്‍ക്കെല്ലാം തെറ്റി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഇമോജികളും സ്മൈലികളും ഉണ്ടായിരുന്നതായാണ് പുതിയ കണ്ടെത്തലുകള്‍. ഇതിനുള്ള തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുന്നതാകട്ടെ ഒരുകൂട്ടം പുരാവസ്തു ഗവേക്ഷകര്‍.
തുര്‍ക്കിയിലെ പുരാതന നഗരമായ കര്കാമിസില് നിന്നാണ് ഈ അതിശയിപ്പിക്കുന്ന തെളിവ് തുര്‍ക്കിയില്‍ നിന്നും, ഇറ്റലിയില്‍ നിന്നുമുള്ള പുരാവസ്തു ഗവേക്ഷകര്ക്ക് ലഭിച്ചത്. ഗവേക്ഷണങ്ങളുടെ ഭാഗമായിട്ടുള്ള ഖനനത്തിനൊടുവിലാണ് അപ്രതീക്ഷിതമായ ഈ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. BC1700ലെ ഭരണിയിലാണ് ഇമോജിയുടെ രൂപത്തിലുള്ള വര കണ്ടെത്തിയത്. ഇതിനെ ഏറ്റവും പഴക്കമുള്ള ഇമോജിയായി കണക്കാക്കണമെന്നാണ് ഇപപ്പോള്‍ വിദഗ്ദരുടെ ആവശ്യം
Post Your Comments