ഇന്ന് ഒട്ടുമിക്ക ആളുകളും ഗൂഗിൾ മെസേജിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിൽ ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. 9ടു5 ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക് മെസേജുകളിൽ ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് നൽകുക. തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പിന് സമാനമായ രീതിയിലുള്ള ഇമോജികളാണ് ഗൂഗിളും അവതരിപ്പിക്കുക.
നിലവിൽ, ഗൂഗിൾ മെസേജിൽ 7 ഇമോജികൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. റിച്ച് കമ്മ്യൂണിക്കേഷൻസ് സർവീസ് ചാറ്റ് ഓപ്ഷനിൽ ലോംഗ് പ്രസ് ചെയ്യുമ്പോഴാണ് ഇമോജികൾ ലഭിക്കുക. നിലവിലെ ഇമോജികൾക്ക് പുറമേ, മറ്റ് ഇമോജികളും ഉൾപ്പെടുത്തും. കഴിഞ്ഞ ഒക്ടോബറിൽ പുതുതായി രൂപകൽപ്പന ചെയ്ത ‘ഫോട്ടോ പിക്കർ’ ഫീച്ചർ പരീക്ഷിച്ചിരുന്നു. ഉപയോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമാണ് ഈ ഫീച്ചറിന് ലഭിച്ചിരുന്നത്.
Also Read: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി കാണാതായ വയോധികന്റെ മൃതദേഹം കക്കി അണക്കെട്ടില്‍ നിന്ന് കണ്ടെത്തി
Post Your Comments