ജയിലിലാകാന്‍ ഒരുപാട് വഴികളുണ്ടെങ്കിലും വെറും അഞ്ഞൂറു രൂപ കൊടുത്ത് ജയിൽ ജീവിതം ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത് തെലങ്കാന സംസ്ഥാനമാണ്. സംസ്ഥാനത്തെ രണ്ടുനൂറ്റാണ്ടു പഴക്കമുള്ള സംഗാറെഡ്ഡി ജയിലാണ്, ‘ഫീൽ ദി ജയിൽ’ എന്ന വിനോദസഞ്ചാര പരിപാടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഒരു രാത്രി ജയിലിനകത്തു ചെലവിടുന്നതോടുകൂടി കൊളോണിയൽ കാലത്തെ തടങ്കൽപാളയത്തിന്റെ ഫീൽ അനുഭവിക്കാൻ കഴിയും. കൂടാതെ, പഴയ രീതിയിലുള്ള യൂണിഫോം, ഒരു സ്റ്റീൽ മഗ്, പുതപ്പ്, ഒരു ബാർ സോപ്പ് എന്നിവ കിട്ടും.
വേറിട്ട ജീവിതം ആസ്വദിക്കാന്‍ എത്തുന്നവര്‍, തടവുകാര്‍ക്കുള്ള ആഹാരം തന്നെ കഴിക്കണം എന്ന് മാത്രമല്ല, സെൽ ഫോണടക്കം, കൂടെയുള്ളതെല്ലാം സെല്ലിനകത്തേക്കു കയറുമ്പോൾ വാർഡനു നല്‍കണം. മൂന്നുചുവരുകൾക്കും ഇരുമ്പഴികൾക്കുമിടയിലെ ഏകാന്തജീവിതം അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറ്റബോധമില്ലാതെ, ആർക്കും ക്വട്ടേഷൻ കൊടുക്കാതെ ജയിലിൽ പോയി വരാം. ഈ പഴയ ജയിൽ ഇപ്പോൾ ഒരു മ്യൂസിയമാണ്.
Post Your Comments