ലോര്‍ഡ്സ്: വനിതാ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പരിക്ക്. ശനിയാഴ്ച പരിശീലനത്തിനിടെ വലത് തോളിനാണ് പരിക്കേറ്റതായി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ കൗര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കുമെന്നും പരിക്ക് ഗുരുതരമല്ലെന്നും നായിക മിഥാലി രാജ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ സെമിയില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് പുറത്താകാതെ 115 പന്തില്‍ നിന്ന് 171 റണ്‍സാണ് കൗർ നേടിയത്. ഇന്ത്യന്‍ വനിതാ താരങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറുകളില്‍ രണ്ടാം സ്ഥാനവും ഹർമൻപ്രീത് ഇതോടെ നേടിയെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 188 റണ്‍സ് നേടിയിട്ടുള്ള ദീപ്തി ശര്‍മയാണ് ഒന്നാം സ്ഥാനത്ത്.
Post Your Comments