CinemaLatest NewsMovie SongsHollywoodEntertainment

വണ്ടര്‍ വുമണിന് വിലക്ക്

ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് തുനീഷ്യയില്‍ വിലക്ക്. വണ്ടര്‍ വുമണ്‍ വിലക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ. നേരത്തെ ലെബനനും ഖത്തറും വണ്ടര്‍വുണിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു. കേന്ദ്ര കഥാപാത്രമായ വണ്ടര്‍വുമണിനെ അവതരിപ്പിച്ച ഗാല്‍ ഗേഡറ്റ് ഇസ്രായേല്‍ ‍ സൈനികോദ്യഗസ്ഥ ആയിരുന്നുവെന്നതാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നു സൂചന.

അല്‍ശാബ് പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടര്‍ വുമണിന് തുനീഷ്യ കോടതി വിലക്കേര്‍പ്പെടുത്തിയത്. ഗാല്‍ ഗേഡറ്റ് രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതും ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ ന്യായീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് അല്‍ശാബിനെ പ്രകോപിപ്പിച്ചത്.
എന്നാല്‍ സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാലാണ് നിരോധിച്ചതെന്ന വാദക്കാരും തുണീഷ്യയിലുണ്ട്.

പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത് ചിത്രത്തിന് ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. ലോകമഹായുദ്ധം നേരിടാനായി സ്വന്തം രാജ്യം ഉപേക്ഷിച്ച്‌ പോരാടാനിറങ്ങിയ ഡയാന രാജകുമാരി പിന്നീട് വണ്ടര്‍ വുമണ്‍ എന്ന പേരില്‍ പ്രശസ്തയാകുകയായിരുന്നു. ചിത്രത്തിലെ ഗേല്‍ ഗാഡറ്റിന്റെ ആക്ഷന്‍ രംഗങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button