Latest NewsNewsBusiness

രാജ്യത്തെ ഞെട്ടിച്ച് റിലയന്‍സ് ജിയോ : റിലയന്‍സ് ഇന്റലിജന്‍സ് സ്മാര്‍ട്ട് ഫോണ്‍ സൗജന്യം :സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതുതരംഗം

 

മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ജിയോ സിം അവതരിപ്പിച്ചതിനു ശേഷം സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട് ഫോണാണ് അവതരിപ്പിച്ചത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമെന്നും അംബാനി പറഞ്ഞു.

ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് റിലയന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. ഫോണിന്റെ വിവരങ്ങളോ ചിത്രങ്ങളോ കമ്പനി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും. സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും 500 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം തന്നെയായിരിക്കും ഇ 4-ജി ഫോണ്‍.

വിപണിയിലെത്തിയതു മുതല്‍ നാട്ടുകാരെയും മറ്റ് മൊബൈല്‍ കമ്പനികളെയുമൊക്കെ ഞെട്ടിക്കുകയാണ് റിലയന്‍സ് ജിയോ. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്പനികള്‍ക്കൊക്കെ 120 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button