ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ ആഹാര രീതിയും അടുക്കും ചിട്ടയും എല്ലാം ജീവിതത്തില്‍ അത്യാവശ്യമാണ്. ഇതൊന്നും കൂടാതെ തന്നെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ തന്നെ നമ്മള്‍ സാധാരണ ചേര്‍ക്കുന്ന ചില വസ്തുക്കള്‍ ഉണ്ട്. മഞ്ഞള്‍, മുളക് പൊടി തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു.
പലതരം രോഗങ്ങളെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചമുളക്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, എന്നിവയെ എല്ലാം ജീവിത ശൈലീ രോഗത്തില്‍ നിന്ന് വേരോടെ പിഴുത് കളയാന്‍ പച്ചമുളക് സഹായിക്കും. ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. അതുകൊണ്ട് തന്നെയാണ് ധാരാളം മഞ്ഞള്‍ ഭക്ഷണത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നത്. കാന്‍സര്‍ വരെ ഇല്ലാതാക്കാന്‍ മഞ്ഞളിന് കഴിയുന്നു.
വെളുത്തുള്ളി ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും പരിഹാരം കാണാം. കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ് വെളുത്തുള്ളി. പാല്‍ തിളപ്പിച്ച് അതില്‍ വെളുത്തുള്ളിയിട്ട് കഴിച്ചാല്‍ മതി ഇത് കൊളസ്‌ട്രോളിന് ഉത്തമ പരിഹാരമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഇഞ്ചി. വാതരോഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒരു ഒറ്റമൂലിയാണ് ഇഞ്ചി.
ആയുര്‍വ്വേദത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. നെഞ്ചെരിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. മല്ലി നമ്മുടെ കറികളിലെയെല്ലാം സ്ഥിരസാന്നിധ്യമാണ്. ഇവ കറികളില്‍ ഉപയോഗിക്കുന്നത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.
Post Your Comments