തിരുവനന്തപുരം: എംഎൽഎയ്ക്കെതിരായ പീഡനകേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. കോവളം എംഎൽഎ എം. വിൻസെന്റിനെതിരായാണ് പീഡനകേസ് ആരോപണം ഉയർന്നത്. ഇത് അനേഷ്വിക്കാനാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. എം. വിൻസെന്റ് നടത്തിയ മാനസിക പീഡനത്തെ തുടർന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പരാതി. ഈ സംഭവമാണ് കേസിനു ആസ്പദമായ സംഭവം. സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കാൻ ശ്രമം നടക്കുന്നവെന്ന പരാതി എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
അമിതമായി ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നു വീട്ടമ്മയുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി. ഇതേ തുടർന്ന് എം. വിൻസെന്റിനെതിരേ പോലീസ് കേസ് എടുത്തു. വീട്ടമ്മയ്ക്കു ഓർമ തിരികെ ലഭിച്ചിട്ടില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
അതേസമയം, വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു.
Post Your Comments